കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ കാന്ത് ഭാട്ടി ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.പെറ്റീഷന്‍ തള്ളുന്നു' ഉത്തരവില്‍ ബെഞ്ച് പറഞ്ഞു.

author-image
Sruthi
New Update
ARVIND KEJRIWAL

supreme court on kejriwal

Listen to this article
0.75x1x1.5x
00:00/ 00:00

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. 'ഇനി ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണറാണ്. ഞങ്ങള്‍ ഇതില്‍ ഇടപെടില്ല'. അറസ്റ്റിനെത്തുടര്‍ന്ന് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിയമപരമായ അവകാശമില്ലെന്നും ബെഞ്ച് പറഞ്ഞു.സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ കാന്ത് ഭാട്ടി ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 'തടസപ്പെട്ട വിധിയില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളുന്നു' ഉത്തരവില്‍ ബെഞ്ച് പറഞ്ഞു.

arvind kejriwal