ഭർത്താവും മക്കളും ഇല്ലാത്ത സ്ത്രീകൾ ഭാവിയിലെ സ്വത്തുതർക്കം ഒഴിവാക്കാനായി വിൽപത്രം എഴുതി വെയ്ക്കണമെന്ന് സുപ്രീംകോടതി

1956 ൽ ഹിന്ദു പിന്തുടർച്ച നിയമം ഉണ്ടാക്കുന്ന സമയത്ത് സ്ത്രീകൾക്ക് സ്വയാർജ്ജിത സ്വത്തുക്കൾ ഉണ്ടാവില്ലെന്ന നിഗമനത്തിലായിരിക്കാം പാർലമെന്റിന് ഉണ്ടായിരുന്നത് എന്നാണ് അനുമാനം .

author-image
Devina
New Update
supreme court

ന്യൂഡൽഹി :ഭർത്താവും മക്കളുമില്ലാത്ത സ്ത്രീകൾ ഭാവിയിൽ സ്വത്തുതർക്കം ഒഴിവാക്കുന്നതിനുവേണ്ടി വിൽപത്രം എഴുതി വെയ്ക്കണമെന്ന നിർദ്ദേശമായി സുപ്രീംകോടതി .

1956 ൽ ഹിന്ദു പിന്തുടർച്ച നിയമം ഉണ്ടാക്കുന്ന സമയത്ത് സ്ത്രീകൾക്ക് സ്വയാർജ്ജിത സ്വത്തുക്കൾ ഉണ്ടാവില്ലെന്ന നിഗമനത്തിലായിരിക്കാം പാർലമെന്റിന് ഉണ്ടായിരുന്നത് എന്നാണ് അനുമാനം .

എന്നാൽ കഴിഞ്ഞ കുറച്ചു കാലഘട്ടങ്ങളായി സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെയും പുരോഗതിയെയും വിലകുറച്ചു കാണാൻ  കഴിയില്ലെന്ന് ജസ്റ്റിസ് നഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു .

ഭർത്താവും കുട്ടികളും ഇല്ലാത്ത സ്ത്രീകൾ മരിച്ചു കഴിഞ്ഞാൽ സ്വത്തു സംബന്ധിച്ച തർക്കം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇത്തരത്തിലുള്ള നിർദേശം.

അതേസമയം ഇക്കാര്യത്തിൽ എന്തെങ്കിലും നിരീക്ഷണം നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി .