ദൈവത്തെ പോലും വെറുതെവിടില്ലേ?, ശബരിമല കേസില്‍ സുപ്രീം കോടതി

പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്, മെറിറ്റും പരിഗണിക്കും. അതിനു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് ബെഞ്ച് ഹര്‍ജി തള്ളിയത്.

author-image
Biju
New Update
sup

ന്യൂഡല്‍ഹി: ശബരിമലയില്‍ നടന്നതു വലിയ ക്രമക്കേടാണെന്നും ദൈവത്തെ പോലും വെറുതെവിടില്ലേയെന്നും സുപ്രീം കോടതി. ശബരിമല സ്വര്‍ണക്കടത്തു കേസില്‍ തനിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഹൈക്കോടതി ഉത്തരവില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു ശങ്കരദാസ് ഉന്നയിച്ച ആവശ്യം. 

പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്, മെറിറ്റും പരിഗണിക്കും. അതിനു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് ബെഞ്ച് ഹര്‍ജി തള്ളിയത്. സ്വര്‍ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാത്രം അറസ്റ്റ് ചെയ്യുകയും ശങ്കരദാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതുമാണ് ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിനു കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ടീമില്‍ ഉള്‍പ്പെടുത്താനും എസ്പിക്ക് അനുവാദം നല്‍കി. 

ഡിസംബര്‍ മൂന്നിനു കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. വന്‍ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍ ഇന്നത്തെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറി.