/kalakaumudi/media/media_files/2025/11/13/supreem-court-2025-11-13-12-33-37.jpg)
ന്യൂഡൽഹി: നമ്മൾ ഒരു രാജ്യമാണെന്നും വസ്ത്രധാരണത്തിന്റെ പേരിൽ ആരോടും ഒരുതരത്തിലുമുള്ള വിവേചനം പാടില്ലെന്നും സുപ്രീംകോടതി.
ജനങ്ങൾ സൗഹാർദത്തോടെ കഴിയുന്ന രാജ്യത്ത് അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുണ്ട് ധരിച്ച മലയാളി വിദ്യാർഥികൾ ഡൽഹിയിൽ വിവേചനം നേരിട്ട വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നേരേ ഡൽഹിയിലുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച 2015-ലെ ഹർജി പരിഗണിക്കുകയായിരുന്നു.
സെപ്റ്റംബർ 24-നാണ് മുണ്ടുടുത്തതിനും ഹിന്ദി സംസാരിക്കാത്തതിനും ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് ഡൽഹി സാക്കിർ ഹുസൈൻ കോളജിലെ രണ്ട് മലയാളി വിദ്യാർഥികൾക്ക് മർദനമേറ്റത്.
ആദ്യം നാട്ടുകാരും പിന്നീട് പൊലീസും മർദിച്ചെന്നാണ് പരാതി. വംശീയവിവേചനങ്ങൾ തടയാൻ കർശന നടപടിയെടുക്കാൻ അധികാരം നൽകി നിരീക്ഷണ സമിതിയുണ്ടാക്കാൻ കേന്ദ്രത്തോട് കോടതി നേരത്തേ നിർദേശിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
