/kalakaumudi/media/media_files/2025/12/05/supreem-court-2025-12-05-15-31-25.jpg)
ന്യൂഡൽഹി: വർക്ക് ഫ്രം ഹോം സൗകര്യമുണ്ടെന്നതിന്റെ മാത്രം പേരിൽ കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിക്കാൻ രക്ഷിതാക്കളിൽ ഒരാൾക്കു കഴിയില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
വർക്ക് ഫ്രം ഹോം എന്നതു കുട്ടിയെ വിട്ടുകിട്ടുന്നതിനു മുൻതൂക്കം നൽകുന്ന വിഷയമല്ല.
ഓഫീസിൽ പോകുന്നതും കുടുംബത്തിനു വേണ്ടിയാണ് വീട്ടിലിരുന്നു ജോലിചെയ്യുന്ന ആളുടെ അടുത്താണെങ്കിൽ കുട്ടിയുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്ന വാദത്തോട് യോജിക്കുന്നില്ലെന്നു ജഡ്ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു.
വീട്ടിലിരുന്നു ജോലി ചെയ്യുന്ന അച്ഛനൊപ്പം കുട്ടിയെ വിട്ട പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.
അമ്മ കുട്ടിയെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
