Supreme Court
ന്യൂഡല്‍ഹി : നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികമായുള്ള നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.