എല്ലാ കോടതി നടപടികളും  തത്സമയ സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി

അതിനുശേഷം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള പൗരൻമാർക്ക് സുപ്രീംകോടതിയുടെ നടപടികൾ കാണുന്നതിനായി തത്സമയ സംപ്രേഷണം ചെയ്യാൻ കോടതി തീരുമാനിക്കുകയായിരുന്നു.

author-image
Anagha Rajeev
New Update
supreme court on kolkata rape murder case

ന്യൂഡൽഹി: രാജ്യത്തെ സാധാരണ പൗരൻമാർക്ക് ജുഡീഷ്യൽ ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. ഇതുവരെ ദേശീയ പ്രാധാന്യമുള്ള വിചാരണകളും മറ്റുമാണ് സുപ്രീംകോടതി സംപ്രേഷണം ചെയ്തിരുന്നത്. https://appstreaming.sci.gov.in എന്ന ലിങ്കിൽ ഇനി മുതൽ തത്സമയ സ്ട്രീമിങ് കാണാൻ കഴിയും.

സ്വപ്‌നിൽ ത്രിപാഠി (2018) കേസിലെ വിധിയിൽ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ സുപ്രീംകോടതി അനുകൂലിച്ചിരുന്നു. അതിനുശേഷം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള പൗരൻമാർക്ക് സുപ്രീംകോടതിയുടെ നടപടികൾ കാണുന്നതിനായി തത്സമയ സംപ്രേഷണം ചെയ്യാൻ കോടതി തീരുമാനിക്കുകയായിരുന്നു.

രാജ്യത്തുടനീളമുള്ള എല്ലാ കീഴ്‌ക്കോടതികളിലും വെർച്വൽ ഹിയറിങുകൾ സാധ്യമാക്കുന്നതിനായി സുപ്രീംകോടതി സ്വന്തം ക്ലൗഡ് സോഫ്റ്റ് വെയർ സജ്ജീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പറഞ്ഞിരുന്നു. കോവിഡ് കാലത്ത് ഇന്ത്യയിലുടനീളമുള്ള കോടതികൾ വെർച്വൽ മോഡ് വഴി 43 ദശലക്ഷം ഹിയറിങുകൾ നടത്തിയെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Supreme Court