അപരസ്ഥാനാര്‍ത്ഥികള്‍ക്കും മല്‍സരിക്കാം; വിലക്കില്ലെന്ന് സുപ്രിം കോടതി

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് രാഹുല്‍ എന്നോ ലാലു പ്രസാദ് യാദവ് എന്നോ പേരിട്ടാല്‍ അത് പറ്റില്ലെന്ന് പറയാന്‍ സാധിക്കുമോ.

author-image
Sruthi
New Update
SC

Supreme Courts No To Ban Poll Namesakes

Listen to this article
0.75x1x1.5x
00:00/ 00:00

തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് രാഹുല്‍ എന്നോ ലാലു പ്രസാദ് യാദവ് എന്നോ പേരിട്ടാല്‍ അത് പറ്റില്ലെന്ന് പറയാന്‍ സാധിക്കുമോ. അവര്‍ക്ക് ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്ന ഉത്തരവ് ഇറക്കാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചു.
ഈ ആവശ്യമുന്നയിച്ചുള്ള ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. രാഷ്ട്രീയ നേതാക്കളുടെ അതേ പേരുള്ളവരാണെന്ന് വച്ച് അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് കോടതി പറഞ്ഞു .ഉന്നത നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അപരന്മാരെ ആശ്രയിക്കുന്ന പ്രവണതക്കെതിരെ സാബു സ്റ്റീഫന്‍ എന്നയാളാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. പലപ്പോഴും ഉന്നതരായ സാരഥികള്‍ ചെറിയ ശതമാനം വോട്ടിന് പരാജയപ്പെടുന്നതിന് അപരന്മാരുടെ സാന്നിധ്യം വഴിതെളിക്കുന്നതായി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. 

Supreme Courts No To Ban Poll Namesakes

election supreme court of india