രാജിവയ്ക്കുമെന്ന വാർത്ത തെറ്റ്; വിശദീകരണവുമായി സുരേഷ്‌ഗോപി

author-image
Anagha Rajeev
Updated On
New Update
g
Listen to this article
0.75x1x1.5x
00:00/ 00:00

മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് താൻരാജിവെക്കാൻ പോകുന്നെന്ന വാർത്ത തെറ്റെന്ന് സുരേഷ് ഗോപി. ഇത്തരം തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

‘മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’- സുരേഷ് ഗോപിയുടെ എക്സിലെ കുറിപ്പ്.

നേരത്തെ കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദി മന്ത്രി സഭയിൽ നിന്നും സുരേഷ് ഗോപി രാജി വയ്ക്കുമെന്നെ അഭ്യുഹം പറന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുരേഷ്‌ ഗോപി വിശദീകരണവുമായി രംഗത്തെത്തിയത്.

Suresh Gopi