/kalakaumudi/media/media_files/CHdyhmdMpvW5PVZulJsm.jpg)
കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി. ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. ഭൂരിഭാഗം മന്ത്രിമാരും ഇതേദിവസം തന്നെ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയ്ക്ക് വകുപ്പുകൾ അനുവദിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് സുരേഷ് ഗോപിയെ ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആദ്യ വിജയം അടയാളപ്പെടുത്തി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി സുരേഷ് ഗോപി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.