suresh gopi
ഡൽഹി: കേരള തനിമയിൽ സത്യപ്രതിഞ്ജ ചെയ്ത് ബിജെപി എംപി സുരേഷ് ​ഗോപി.മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എമപിയാണ് സുരേഷ് ​ഗോപി.കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രിയാണ് അദ്ദേഹം.കൃഷ്ണ ​ഗുരുവായൂരപ്പ എന്ന് പറഞ്ഞുക്കൊണ്ടാണ് സത്യപ്രതിഞ്ജ ആരംഭിച്ചത്.
ലോക്സഭയിലെ അം​ഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സുരേഷ് ​ഗോപിയായ ഞാൻ, നിയമപ്രകാരം ഏർപ്പെടുത്തപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ കൂറും വിശ്വാസവും പ്രദർശിപ്പിച്ചുക്കൊള്ളാമെന്നും ഇന്ത്യയുടെ പരമാധികാരത്തേയും അവിശ്ചിന്നതെയും നിലനിർത്തിക്കൊള്ളാമെന്നും ഏറ്റെടുക്കാൻ പോകുന്ന കർത്തവ്യം വിശ്വസ്തപൂർവ്വം നിർവഹിച്ചു കൊള്ളാമെന്നും ദൈവത്തിന്റെ പേരിൽ സത്യപ്രതിഞ്ജ ചെയ്ത് കൊള്ളുന്നു.
കേരളീയ വസത്രം ധരിച്ചായിരുന്നു സുരേഷ് ​ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്.മുണ്ടും ഷർട്ടുമായിരുന്നു വേഷം.ഇന്നസെന്റ് പാർലമെന്റിലേയ്ക്ക തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെന്റിൽ മലയാളത്തിന് ഒരു പ്രത്യേക വിഭാ​ഗം ഏർപ്പെടുത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
