ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

ആറുമാസമായി അര്‍ബുദത്തോട് പൊരുതുകയായിരുന്ന അദ്ദേഹം മാര്‍ച്ചിലാണ് രോഗം വിവരം പുറത്ത് വിട്ടത്. ഒരുകാലത്ത് പാര്‍ട്ടിക്കുള്ളിലെ ഉരുക്കു മനുഷ്യനായി അറിയപ്പെട്ടിരുന്ന സുശീല്‍ കുമാര്‍ മൂന്ന് പതിറ്റാണ്ടിലേറയായി ബിജെപിയിലുണ്ട്.

author-image
Sruthi
New Update
Sushil Modi
Listen to this article
0.75x 1x 1.5x
00:00 / 00:00

ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായിരുന്ന സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസുള്ള അദ്ദേഹം കാന്‍സര്‍ രോഗബാധിതനായിരുന്നു. ആറുമാസമായി അര്‍ബുദത്തോട് പൊരുതുകയായിരുന്ന അദ്ദേഹം മാര്‍ച്ചിലാണ് രോഗം വിവരം പുറത്ത് വിട്ടത്. ഒരുകാലത്ത് പാര്‍ട്ടിക്കുള്ളിലെ ഉരുക്കു മനുഷ്യനായി അറിയപ്പെട്ടിരുന്ന സുശീല്‍ കുമാര്‍ മൂന്ന് പതിറ്റാണ്ടിലേറയായി ബിജെപിയിലുണ്ട്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആജീവനാന്ത അംഗമായിരുന്നു.

ബീഹാറിലെ പാര്‍ട്ടിയുടെ മുഖമായി അറിയപ്പെട്ടിരുന്ന വ്യക്തിയുമാണ്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് എത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്. ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2020 വരെയും അദ്ദേഹം ബീഹാറിന്റെ മുന്‍ ഉപമുഖ്യമന്ത്രി പദവി വഹിച്ചു. ബീഹാറിന്റെ മുന്‍ ധനമന്ത്രിയുമായിരുന്നു.2011ല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004ല്‍ ലോക്‌സഭ എംപിയുമായിരുന്നു.

1952 ജനുവരി 5ന് മോത്തി ലാല്‍ മോദിയുടെയും രത്ന ദേവിയുടെയും മകനായാണ് ജനനം. പട്ന സയന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. പിജി പഠനത്തിനിടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജയപ്രകാശ് നാരായണ്‍ മുന്നേറ്റത്തിന്റെ ഭാഗമായി. കോളജിലെ സഹപാഠിയായിരുന്നക്രിസ്ത്യന്‍ മലയാളിയായ ജെസ്സി ജോര്‍ജാണ് ഭാര്യ. മക്കള്‍-ഉത്കര്‍ഷ് തഥാഗത്, അക്ഷയ് അമൃതാന്‍ഷു 

 

 

 

 

 

Sushil Modi