എയർ ഇന്ത്യ എക്സ്പ്രസിലെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം; വിമാനം തിരിച്ചിറക്കി

തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് 5.52-ഓടെ വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. തുടര്‍ന്ന് 6.38-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേക്ക് യാത്ര തുടരാന്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

author-image
Vishnupriya
Updated On
New Update
airindia

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

അതേസമയം 175 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് 5.52-ഓടെ വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. തുടര്‍ന്ന് 6.38-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേക്ക് യാത്ര തുടരാന്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.വൈകുന്നേരം ആറേകാലോടെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍നിന്ന് ഫോണ്‍ വന്നുവെന്നും തുടര്‍ന്ന് മൂന്ന് യൂണിറ്റുകളെ അവിടേക്ക് അയച്ചതായും ഡല്‍ഹി ഫയര്‍ സര്‍വീസ് വ്യക്തമാക്കി.

air india express indira gandhi international airport