ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം ഭര്‍ത്താവ് നാല് കുട്ടികളുമായി ട്രെയിനിന് മുന്നില്‍ ചാടി

അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ചആധാര്‍ കാര്‍ഡില്‍ നിന്ന് മരിച്ചയാള്‍ ബീഹാര്‍ സ്വദേശിയായ മനോജ് മഹാതോ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

author-image
Sneha SB
New Update
SUCIDE WITH 4 CHILDREN

ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്തില്‍ ഡല്‍ഹിയിലെ ഫരീദാബാദ് പ്രദേശത്ത്  നാല് കുട്ടികളോടൊപ്പം ഓടുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ചആധാര്‍ കാര്‍ഡില്‍ നിന്ന് മരിച്ചയാള്‍ ബീഹാര്‍ സ്വദേശിയായ മനോജ് മഹാതോ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ബാദ്ഷാ ഖാന്‍ സിവില്‍ ആശുപത്രിയിലേക്ക് അയച്ചു.കുട്ടികളെ പാര്‍ക്കിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് പൊലീസ് പറഞ്ഞു.'നോജിന് സംശയമായിരുന്നതായും താന്‍ ബന്ധുവുമായി സംസാരിക്കുമ്പോള്‍ ഭര്‍ത്താവിന് സംശയമുണ്ടായിരുന്നതായും ഭാര്യ പറഞ്ഞു.'

suicide