/kalakaumudi/media/media_files/2025/07/18/amarnath-2025-07-18-11-56-13.jpg)
ശ്രീനഗര്‍ : മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു.വെള്ളിയാഴ്ച ജമ്മുവില്‍ നിന്ന് 7,908 തീര്‍ത്ഥാടകരുടെ ഒരു സംഘം കശ്മീരിലേക്ക് പുറപ്പെട്ടു.ജൂലൈ 3 ന് ആരംഭിച്ച അമര്‍നാഥ് യാത്രയില്‍ ഇതുവരെ 2.52 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പങ്കെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.അമര്‍നാഥ് യാത്രയ്ക്കായി അധികൃതര്‍ വിപുലമായ ബഹുതല സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.കരസേന, ബിഎസ്എഫ്, സിആര്‍പിഎഫ്, എസ്എസ്ബി, ലോക്കല്‍ പോലീസ് എന്നിവര്‍ ഉള്‍പ്പടെ 180 കമ്പനി സിഎപിഎഫ് സേനാംഗങ്ങളെ കൂടി നിയോഗിച്ചിട്ടുണ്ട്.ഓഗസ്റ്റ് 4 ന് ശ്രീനഗറിലെ ദശനാമി അഖാര ക്ഷേത്രത്തില്‍ നിന്ന് ഗുഹാക്ഷേത്രത്തിലേക്കുള്ള അവസാന യാത്ര ആരംഭിച്ച് ഓഗസ്റ്റ് 9 ന് ഗുഹാക്ഷേത്രത്തില്‍ എത്തിച്ചേരും, ഇതോടെ യാത്രയ്ക്ക് ഔദ്യോഗികമായി സമാപനം കുറിക്കും.