ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച കൂട്ടം; വിമാനം വൈകിയത് ഒരു മണിക്കൂര്‍

സൂറത്തില്‍ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്.

author-image
Sneha SB
New Update
HONEY BEE INDIGO

ഡല്‍ഹി: അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനത്തില്‍ നിലയുറപ്പിക്കുകയായിരുന്നു,ഇതോടെ യാത്ര തടസ്സപ്പെട്ടു.തുര്‍ന്ന് അഗ്നിശമന സേന എത്തുകയായിരുന്നു.സൂറത്തില്‍ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്.വിമാനത്തില്‍ ആളുകള്‍ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചത്.വൈകുന്നേരം 4.20-ന് സൂറത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ബസ് എ320 വിമാനം  5.26-നാണ് യാത്ര ആരംഭിച്ചത്.വിമാനത്താവള ജീവനക്കാര്‍ ആദ്യം പുക ഉപയോഗിച്ച് തേനീച്ചകളെ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഇതിന് പിന്നാലെ ഒരു അഗ്‌നിരക്ഷാ വാഹനം റണ്‍വേയിലെത്തി ലഗേജ് ഡോറിലേക്ക് വെള്ളം ചീറ്റി. ഇതോടെയാണ് തേനീച്ചകള്‍ പറന്നുപോയത്.

indigo flight delay