Swati Maliwal Assault Case Live Updates
സ്വാതി മലിവാള്‍ കേസില്‍ തന്റെ ആദ്യ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യസഭാ എംപിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ആളുകളെ ഒന്നൊന്നായി തിരഞ്ഞെടുക്കുകയാണ്. പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാറാണ് ഏറ്റവും പുതിയ ലക്ഷ്യം. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല.പ്രധാനമന്ത്രി മോദിജി, എന്നെയും, മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളെയും ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് നിങ്ങള്‍ ഈ ജയില്‍ കളി കളിക്കുകയാണ്. പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമൊത്ത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് പോകുമെന്നും ഭരണകക്ഷിക്ക് വേണമെങ്കില്‍ അവരെയെല്ലാം കൂട്ടത്തോടെ അറസ്റ്റ് ചെയ്യാമെന്നും എഎപി തലവന്‍ വെല്ലുവിളിച്ചു