സ്വാതി മലിവാള്‍ കേസ്: കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കേസില്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയേക്കും.അതേസമയം കെജ് രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി എ എ പി രംഗത്തെത്തി.

author-image
Rajesh T L
New Update
swathy

Swati Maliwal case updates

Listen to this article
0.75x1x1.5x
00:00/ 00:00

സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യും. സംഭവം നടക്കുമ്പോള്‍ കെജ്രിവാളിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു. കേസില്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയേക്കും.അതേസമയം കെജ് രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി എ എ പി രംഗത്തെത്തി. മോദി ഇടപെട്ടാണ് കെജ് രിവാളിന്റെ വൃദ്ധരായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ കെജ് രിവാളിന്റെ വസതിയിലേക്കെത്തി.

Swati Maliwal