ഇംഗ്ലണ്ട് പൊരുതി വീണു, ഇന്ത്യ ഫൈനലില്‍; സഞ്ജു കളിയിലെ കേമന്‍

42 പന്തില്‍ 89 റണ്‍സടിച്ച ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്കു നയിച്ചത്. ഏഴ് സിക്‌സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വില്‍ ജാക്‌സിന്റെ 14ാം ഓവറിലെ ആദ്യ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കി. 

author-image
Rajesh T L
New Update
india enters t20 world cup final

മുംബൈ: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ. ഞായറാഴ്ച ന്യൂസീലന്‍ഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഏഴു റണ്‍സിന് വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ യോഗ്യതയാണിത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം. 

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു. ജേക്കബ് ബെതല്‍ 48 പന്തില്‍ 105 റണ്‍സെടുത്തു. ഇന്ത്യ ഉയര്‍ത്തിയ റെക്കോര്‍ഡ് വിജയലക്ഷ്യത്തിനെ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സടിച്ചു. 42 പന്തില്‍ 89 റണ്‍സടിച്ച ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്കു നയിച്ചത്. ഏഴ് സിക്‌സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വില്‍ ജാക്‌സിന്റെ 14ാം ഓവറിലെ ആദ്യ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കി. 

ശിവം ദുബെ (25 പന്തില്‍ 43), ഇഷാന്‍ കിഷന്‍ (18 പന്തില്‍ 39), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27), തിലക് വര്‍മ (ഏഴു പന്തില്‍ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 

world cup t20 cricket