വരവറിയിച്ച് സിംബാബ് വെ; ഒമാനെ എട്ടു വിക്കറ്റിന് തകര്‍ത്തു

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 13.3 ഓവറില്‍ ലക്ഷ്യം മറികടന്നു

author-image
Rajesh T L
New Update
t20 Feb 9 kalakaumudi

കൊളംബോ:  ട്വന്റി20 ലോകകപ്പില്‍ ഒമാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് വരവറിയിച്ച് സിംബാബ്വെ. ആദ്യം ബാറ്റ് ചെയത് ഒമാന്‍ 103 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 13.3 ഓവറില്‍ ലക്ഷ്യം മറികടന്നു.

ബ്രയാന്‍ ബെന്നറ്റ് 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പരിക്കേറ്റ് ക്രീസ് വിടും മുമ്പ് ബ്രണ്ടന്‍ ടെയ്‌ലര്‍ 31 റണ്‍സ് നേടി സിംബാബ്വെയെ വിജയത്തിലേക്ക് നയിച്ചു. മരുമാനിയുടെയും ഡിയോന്‍ മിയേര്‍സിന്റെയും വിക്കറ്റുകളാണ് സിംബാബ്വെയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടിയ സിംബാബ് വെ ഒമാനെ ബാറ്റിങ്ങിനയച്ചു. നാലോവറില്‍ 16/4 എന്ന നിലയില്‍ ഒമാന്‍ തകര്‍ന്നു. വിനായക് ശുക്ലയും മെഹ്‌മൂദും ഒമാനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍ റിച്ചാര്‍ഡ് എന്‍ഗാരവ,  വിനായക് ശുക്ലയെ പുറത്താക്കി. അതേ ഓവറില്‍ തന്നെ അദ്ദേഹം മറ്റൊരു വിക്കറ്റും നേടി. അവസാന ഓവറില്‍ 103 റണ്‍സിന് അവര്‍ പുറത്തായി.

t20 cricket