ഡൽഹി : കേരളത്തിനെതിരെ രാജ്യസഭയിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തത്
കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് 2 ദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് അവര്‍ പറഞ്ഞു.
നോക്കുകൂലി കേരളത്തിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണ് : കേരളത്തെ പരിഹസിച്ചു നിർമലാ സീതാരാമൻ
കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ.
New Update