തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി; രാധിക ശരത്കുമാർ

മദ്യപിച്ച് യുവ നടിക്ക് നേരെ അതിക്രമമുണ്ടാക്കിയ ആ നടനോട് താൻ കയർത്തുവെന്നും പിന്നാലെ ആ പെൺകുട്ടി തന്നെ കെട്ടിപ്പിടിച്ചുവെന്നും ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു.

author-image
Anagha Rajeev
New Update
radhika sharathkumar
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തി രാധിക ശരത്കുമാർ. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും തൻറെ ഇടപെടൽ മൂലമാണ് നടിയെ രക്ഷിക്കാനായതെന്നും രാധിക പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിലെ മറ്റൊരു വെളിപ്പെടുത്തലുമായി തരാം രംഗത്തെത്തിയത്.

ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമ ശ്രമുണ്ടായെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. മദ്യപിച്ച് യുവ നടിക്ക് നേരെ അതിക്രമമുണ്ടാക്കിയ ആ നടനോട് താൻ കയർത്തുവെന്നും പിന്നാലെ ആ പെൺകുട്ടി തന്നെ കെട്ടിപ്പിടിച്ചുവെന്നും ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു.

അതേസമയം ഇപ്പോൾ ആ പെൺകുട്ടി എന്റെ നല്ല സുഹൃത്താണെന്നും രാധിക കൂട്ടിച്ചേർത്തു. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക പറഞ്ഞു.

മലയാള സിനിമ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തിയായിരുന്നു നേരത്തെ രാധിക ശരത് കുമാർ രംഗത്തെത്തിയത്. ഒരു മലയാള സിനിമ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നും രാധിക പറഞ്ഞു.

sexually assault tamil cinema Radhika Sarathkumar