തമിഴ് സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു

പുതിയ ചിത്രം കുഴൈന്തകള്‍ മുന്നേട്ര കഴകത്തിന്റെ പ്രസ് മീറ്റ് നടക്കാനിരിക്കെയാണ് ശങ്കർ ദയാലിന്റെ വിയോഗം.

author-image
Subi
New Update
dayal

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആൻജിയോ​ഗ്രാം ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.പുതിയ ചിത്രം കുഴൈന്തകള്‍ മുന്നേട്ര കഴകത്തിന്റെ പ്രസ് മീറ്റ് നടക്കാനിരിക്കെയാണ്ശങ്കർദയാലിന്റെവിയോഗം.

2012ല്‍ കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ശകുനിയിലൂടെയാണ് ശങ്കര്‍ ദയാന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യമായി എത്തിയ ചിത്രം വലിയ ശ്രദ്ധനേടി. ഇതോടെതമിഴ്സിനിമമേഖലയിൽതന്റേതായഒരുസ്ഥാനംഉറപ്പിക്കാൻഅദ്ദേഹത്തിന്കഴിഞ്ഞു.2016ല്‍ റിലീസ് ചെയ്ത വീര ധീര ശൂരന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. ജയംരവിഭവൻഎന്നിവർപ്രധാനവേഷത്തിലെത്തിയദീപാവലിഎന്നഹിറ്റ്ചിത്രത്തിന്റെസംഭാഷണംരചിച്ചത്ഷന്കാര്ദയാൽആയിരുന്നു.

സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശങ്കര്‍ കുഴന്തൈകള്‍ മുന്നേട്ര കഴകത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. സെന്തിലും യോഗി ബാബുവും പ്രധാന വേഷത്തിലെത്തിയത്. സ്‌കൂള്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പറയുന്ന രാഷ്ട്രീയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ലിസ്സി ആന്റണി, ശരവണന്‍, സുബ്ബു പഞ്ചു തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.

director Tamil