തമിഴ് ചലച്ചിത്ര അവാർഡ് ; തിളങ്ങി മലയാളി താരങ്ങൾ

7 വർഷത്തെ തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ വാരിക്കൂട്ടി മലയാളിതാരങ്ങൾ. മഞ്ജുവാരിയർ, അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻതാര,കീർത്തി സുരേഷ് എന്നിവർ മികച്ച നടിമാരായി. ഉർവശി മികച്ച ഹാസ്യനടി.

author-image
Devina
New Update
tamizh

ചെന്നൈ: 7 വർഷത്തെ തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ വാരിക്കൂട്ടി മലയാളിതാരങ്ങൾ.

 മഞ്ജുവാരിയർ, അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻതാര,കീർത്തി സുരേഷ് എന്നിവർ മികച്ച നടിമാരായി. ഉർവശി മികച്ച ഹാസ്യനടി.

റഹ്മാൻ പ്രതിനായകൻ, വൈക്കം വിജയലക്ഷ്മിയും വർഷരഞ്ജിത്തും മികച്ച ഗായികർ. വിഷ്ണു ഗോവിന്ദ്, എം.ആർ.രാജാകൃഷ്ണൻ എന്നിവർ സൗണ്ട് റിക്കോഡിങിൽ അവാർഡ് നേടിയ മലയാളികൾ.

നടന്മാരായ സൂര്യ, കാർത്തി, വിജയ്‌സേതുപതി തുടങ്ങിയവർക്കും പുരസ്‌കാരങ്ങളുണ്ട്. 2016 മുതൽ 2022 വരെയുള്ള അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്.