തമിഴ്‌നാട്: ശ്രദ്ധാപൂര്‍വ്വം പാര്‍ട്ടി ആദര്‍ശങ്ങളില്‍ ഊന്നി നിന്ന ഒരുകൂട്ടത്തില്‍ വച്ച്
ബിജെപി നിയമസഭാ കക്ഷി നേതാവും മുന്‍ മന്ത്രിയുമായ നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട്ടില്‍ ബിജെപി അധ്യക്ഷനായി ശനിയാഴ്ച്ച ചുമതലയേറ്റു.
2026 അസംബ്ലി ഇലക്ഷന്‍ സമയത്ത് വരുന്ന ബി ജെ പി - എഐഎഡിഎംകെ സഖ്യത്തിനെ കുറിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാഗേന്ദ്രനെ തമിഴ് നാട്ടിലെ പാര്‍ട്ടി അഘ്യക്ഷനായി തീരുമാനിച്ചത്.
പാര്‍ട്ടി വളരെ ദുര്‍ബലമായിപ്പോകും എന്ന സ്ഥിതി വന്നപ്പോള്‍ അതില്‍ നിന്ന് തന്റെ പ്രഭാവം കൊണ്ട് സംസ്ഥാനത്ത് പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തിയ യുവ നേതാവ് അണ്ണാമലൈയെ മാറ്റിയാണ് ഇപ്പോള്‍ നാഗേന്ദ്രന്‍ വരുന്നത്. എന്നാല്‍ പാര്‍ട്ടി ഇതിവൃത്തങ്ങളുടെ നിരീക്ഷണമനുസരിച്ച് പാര്‍ട്ടിയിലെ നേതൃനിലയില്‍ മാറ്റം കൊണ്ടുവരാനും എഐഎഡിഎംകെയുടെ താല്‍പര്യങ്ങളെക്കൂടി ഉള്‍പ്പെടുത്താനാണ് ഈ നേതൃമാറ്റം എന്നു പറയുന്നു.
തന്നെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിന് എല്ലാവരോടുള്ള നന്ദിയും, പൊന്‍ രാധാകൃഷ്ണന്‍, എച്ച് രാജ, തമിഴിസൈ സൗന്ദരരാജന്‍, സി പി രാധാകൃഷ്ണന്‍, വാനതി ശ്രീനിവാസന്‍ എന്നീ ബി ജെ പിയിലെ പഴയ സംസ്ഥാന നേതാക്കള്‍ക്കും എല്ലാം നാഗേന്ദ്രന്‍ നന്ദി പറയുകയും, അവരെ ഓര്‍ക്കുകയും ചെയ്തു. ഇതിനു പുറമെ അണ്ണാമലൈയുടെ എന്‍ മണ്‍, എന്‍ മക്കള്‍ എന്ന ആശയത്തേയും, പാര്‍ട്ടിക്കായി അണ്ണാമലൈ നടത്തിയ പോരാട്ടങ്ങളേയും നാഗേന്ദ്രന്‍ വാഴ്ത്തി.
വരാന്‍ പോകുന്ന ഇലക്ഷനില്‍ മികച്ച വിജയം നേടണമെന്ന തന്റെ ലക്ഷ്യത്തെ അമ്പലത്തില്‍ നടക്കുന്ന കുംഭാഭിഷേകം പോലെയെന്നാണ് നാഗേന്ദ്രന്‍ പ്രസ്താവിച്ചത്. വിജയക്കൊടി നാട്ടാന്‍ ഉറച്ചാണ് പാര്‍ട്ടി ഇനി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന് പ്രസംഗിച്ചു.
ഈയൊരു സ്ഥാനം എന്റെ മുഴുവന്‍ പ്രയത്‌നവുമിട്ടു കൊണ്ടുപോയാലും, എന്നും എപ്പോഴും ആശങ്കകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.കാരണം എനിക്കു മുമ്പ് പ്രവര്‍ത്തിച്ച അണ്ണാമലൈയുടെ പ്രവര്‍ത്തന രീതി വളരെ മികച്ചതായിരുന്നു. അയാള്‍ സ്വയമായി ഒരു അളവുകോല്‍ തീര്‍ത്തിട്ടുണ്ട്. ഞാന്‍ കാറ്റാണെങ്കില്‍ അണ്ണാമലൈ ചുഴലിക്കാറ്റാണ്. എന്നും നാഗേന്ദ്രന്‍ അണ്ണാമലൈയെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു.
നാഗേന്ദ്രന്‍ 2001മുതല്‍ 2006വരെ ജയലളിത, ഒ പനീര്‍ ശെല്‍വം എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു. 2006 ലും 2011 ലും തിരുനെല്‍വേലി നിയോജകമണ്ഡലത്തില്‍ നിന്ന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായും 2021 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായും വിജയിച്ചു.