/kalakaumudi/media/media_files/2026/02/19/dmkkkk-2026-02-19-15-57-31.jpg)
ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടിൽ ഡിഎംകെ പ്രതീക്ഷകൾ വർധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെയും ഒന്നിച്ച് പ്രവർത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.2011 മുതൽ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു ഡിഎംഡികെ. പാർട്ടിയുടെ മുന്നണി മാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
തമിഴ്‌നാട്ടിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന എൻഡിഎയുടെ പ്രതീക്ഷകൾക്കും നീക്കം തിരിച്ചടിയായേക്കും.ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമാണ് ഇപ്പോഴത്തെ മുന്നണിമാറ്റം എന്നാണ് റിപ്പോർട്ടുകൾ. നിയമസഭയിലെ സീറ്റ് വിഭജനം, രാജ്യസഭാ സീറ്റ് എന്നിവയിയായിരുന്നു ചർച്ചകളുടെ കാതൽ. ഇക്കാര്യത്തിൽ ധാരണയായെന്നാണ് ഡിഎംഡികെ വൃത്തങ്ങൾ നൽകുന്ന സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
