/kalakaumudi/media/media_files/2025/12/03/supreem-court-2025-12-03-14-39-05.jpg)
ന്യൂഡൽഹി: കരൂരിൽ നടൻ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തത്തിൽ സിബിഐഅന്വേഷണം പ്രഖ്യാപിച്ച ഉത്തരവു പിൻവലിക്കണമെന്ന് സുപ്രീം കോടതിയിൽ ആവിശ്യപ്പെട്ട് തമിഴ്നാട് സർക്കാർ.
ഇടക്കാല ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് സർക്കാരിന്റെ വാദം.
സംസ്ഥാന സർക്കാരിന് പ്രതികരണംഅറിയിക്കാൻ അവസരം നൽകിയില്ല.
ഫലപ്രദമായി നടന്ന പോലീസ് അന്വേഷണം നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തിൽ പറയുന്നു.
വിജയ് നയിക്കുന്ന ടിവികെ പാർട്ടിയുടെയും സംഘാടകരുടെയും അശ്രദ്ധയും ഏകോപനമില്ലായ്മയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
