തമിഴ്നാട് വിഷമദ്യ ദുരന്തത്തില്‍ മരണം 55 ആയി

സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം ബഹളത്തില്‍ മുങ്ങി. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുകളുമായി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കര്‍ പുറത്താക്കി.

author-image
Prana
New Update
HOOCH

Hooch Tragedy

Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 55 ആയി. കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. വ്യാജമദ്യ ദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം ബഹളത്തില്‍ മുങ്ങി. സഭ തുടങ്ങിയപ്പോള്‍ തന്നെ കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുകളുമായി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കര്‍ പുറത്താക്കി. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചതോടെ എംഎല്‍എമാരെ സ്പീക്കര്‍ തിരിച്ച് വിളിച്ചു. വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.വിഷമദ്യ ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Hooch Tragedy