ചെന്നൈ: ഭാഷാ തര്‍ക്കത്തിനിടെ ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യന്‍ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 202526 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നിന്ന് തമിഴ്‌നാട് ഒഴിവാക്കിയത്. പകരം തമിഴില്‍ രൂപയെ സൂചിപ്പിക്കുന്ന 'രൂ' എന്ന അക്ഷരമാണ് ബജറ്റ് ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയും രൂപയുടെ ഔദ്യോഗിക ചിഹ്നമായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം ശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. ബജറ്റിന്റെ ടീസര്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് അക്ഷരം
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം ശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. ബജറ്റിന്റെ ടീസര്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
New Update