v j chithra
ചെന്നൈ: സീരിയല്‍ നടി വി.ജെ.ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഹേമനാഥിനെ തിരുവള്ളൂര്‍ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
2020 ഡിസംബറില്‍ പൂനമല്ലി നസ്‌റത്‌പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പിതാവ് പരാതി നല്‍കി. ആത്മഹത്യയ്ക്കു കാരണം ഭര്‍ത്താവ് ഹേമനാഥാണെന്നു പരാതി ഉയര്‍ന്നിരുന്നു.
ഇതിനെത്തുടര്‍ന്ന് 2020 ഡിസംബര്‍ 15 ന് അറസ്റ്റിലായ ഹേംനാഥ് 2021 മാര്‍ച്ച് 2ന് ജാമ്യത്തിലിറങ്ങി. അന്വേഷണം തുടരവേ ഹേമനാഥ് പൊലീസിനെതിരെ കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.