ബിജെപിയെ നിരാശരാക്കി എക്‌സിറ്റ് പോള്‍

വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സംസ്ഥാനത്ത് പോയതിനെക്കാള്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ദ്രാവിഡമണ്ണിലായിരുന്നുവെന്ന് വേണം പറയാന്‍. കളം പിടക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി രംഗത്തിറക്കിയതാകട്ടെ ട്രബിള്‍ ഷൂട്ടറെന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാല്‍ അണ്ണാമലൈ ഐപിഎസ്സിനെയും.

author-image
Rajesh T L
New Update
ttt

tamilnadu

Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: തുടര്‍ച്ചയായ മൂന്നാം വട്ടവും രാജ്യം ഭരിക്കുകയെന്ന ബിജെപിയുടെ സ്വപ്‌നത്തിന് ബലം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഭൂരിപക്ഷവും. കേരളത്തില്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ തേരോട്ടത്തിന് അവര്‍ തിരഞ്ഞെടുത്തത് തമിഴ്‌നാടിനെയായിരുന്നു.

വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സംസ്ഥാനത്ത് പോയതിനെക്കാള്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ദ്രാവിഡമണ്ണിലായിരുന്നുവെന്ന് വേണം പറയാന്‍. കളം പിടക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി രംഗത്തിറക്കിയതാകട്ടെ ട്രബിള്‍ ഷൂട്ടറെന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാല്‍ അണ്ണാമലൈ ഐപിഎസ്സിനെയും. 

അണ്ണാമലൈയുടെ തിരഞ്ഞെടുപ്പ് റാലിയിലെ ജനപങ്കാളിത്തവും ജനകീയ മുഖവും വോട്ടായിമാറുമെന്ന് അവസാന നിമിഷം വരെ ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തെ എക്‌സിറ്റ് പോള്‍സര്‍വ്വേകളില്‍ ബിജെപി നിരാശപ്പെടുമെന്ന കണക്കുകള്‍ പുറത്തുവന്നുകഴിഞ്ഞു. 

സര്‍വ്വേകളില്‍ വിശ്വസനീയമെന്ന് പറയാവുന്ന ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം 1 മുതല്‍ 3 സീറ്റുകളുമായി ബിജെപി തമിഴ്നാട്ടില്‍ ലോക്സഭയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ടെന്നുമാത്രമാണ് പറയുന്നത്. കൂടാതെ ഇന്ത്യ മുന്നണി 39 സീറ്റുകളില്‍ 33 മുതല്‍ 37 സീറ്റുകള്‍ നേടിയേക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ നാല് ലോക്സഭാ സീറ്റുകള്‍ നേടുമെന്നും എഐഎഡിഎംകെ 0 മുതല്‍ 2 സീറ്റുകള്‍ നേടുമെന്നുമെന്നും വിലയിരുത്തലുണ്ട്. എക്സിറ്റ് പോള്‍ പ്രവചനമനുസരിച്ച് ഡിഎംകെ 20-22 സീറ്റുകള്‍ നേടുമെന്നാണ് സൂചന.

സീറ്റ് വിഹിതമനുസരിച്ച് എന്‍ഡിഎ 22 ശതമാനവും ഇന്ത്യന്‍ ബ്ലോക്ക് 46 ശതമാനവും എഐഎഡിഎംകെ 21 ശതമാനവും മറ്റുള്ളവര്‍ക്ക് 11 ശതമാനവും സീറ്റുകള്‍ നേടിയേക്കും.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി നടത്തിയ 5.8 ലക്ഷം അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. തമിഴ്നാട്ടില്‍ ഒരു സീറ്റെങ്കിലും ബിജെപി നേടിയാല്‍ അത് പാര്‍ട്ടിക്ക് ആദ്യമായിരിക്കും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ബിജെപി-എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തെ പൊതുജനങ്ങള്‍ തള്ളിക്കളയുകും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 39 ലോക്സഭാ മണ്ഡലങ്ങളില്‍ 38ലും വിജയിക്കുകയും ചെയ്തു. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ ഈ പ്രവചനം കിറുകൃത്യമായിരുന്നു.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 50.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്നപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 30.7 ശതമാനം മാത്രമാണുണ്ടായിരുന്നത്. കോയമ്പത്തൂര്‍, ശ്രീപെരുമ്പത്തൂര്‍, രാമനാഥപുരം, തൂത്തുക്കുടി, സെന്‍ട്രല്‍ ചെന്നൈ, ചെന്നൈ സൗത്ത്, നീലഗിരി എന്നിവ 2024 ലെ പൊതു തിരഞ്ഞെടുപ്പിലെ ചില പ്രധാന തമിഴ്നാട് ലോക്സഭാ സീറ്റുകളില്‍ ഉള്‍പ്പെടുന്നവയാണ്.

കോയമ്പത്തൂര്‍ സീറ്റില്‍ ഡിഎംകെയുടെ ഗണപതി രാജ്കുമാറിനെതിരെ മത്സരിക്കുന്ന പാര്‍ട്ടിയുടെ തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. അതേസമയം, ശ്രീപെരുമ്പത്തൂരില്‍ നിന്ന് ടി ആര്‍ ബാലുവിനെയും ബിജെപിയുടെ ഗണപതിക്കെതിരെയും ഡിഎംകെ മത്സരിപ്പിച്ചുകഴിഞ്ഞു.

ഡിഎംകെയുടെ കനിമൊഴി കരുണാനിധി അധികാരം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന തൂത്തുക്കുടിയാണ് മറ്റൊരു പ്രധാന സീറ്റ്. ബിജെപിയും എഐഎഡിഎംകെയും യഥാക്രമം ശ്രീ നൈനാര്‍ നാഗേന്ദ്രനെയും ശിവസാമി വേലുമണിയെയും കനിമൊഴിക്കെതിരെ മത്സരിപ്പിച്ചു.

കൂടാതെ, ചെന്നൈ സൗത്തില്‍ നിന്നുള്ള ബിജെപിയുടെ തമിഴിസൈ സൗന്ദ്രരാജന്‍ ചെന്നൈ സൗത്ത് സീറ്റില്‍ നിന്ന് സിറ്റിംഗ് ഡിഎംകെ എംപി സുമതി ടിയെ പുറത്താക്കാന്‍ നോക്കുന്നുണ്ട്. ഇത്തവണ പാര്‍ട്ടി വീണ്ടും മത്സരിപ്പിച്ച എഐഎഡിഎംകെയുടെ ജയവര്‍ധന്‍ ജെയെ പരാജയപ്പെടുത്തി 2019ല്‍ അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ സീറ്റ് നേടിയിരുന്നു.

സെന്‍ട്രല്‍ ചെന്നൈയില്‍ നിന്ന് ഡിഎംകെയുടെ ദയാനിധി മാരന്‍ ബിജെപിയുടെ വിനോജിനെതിരെയും ചെന്നൈ യൂത്ത് പാര്‍ട്ടിയുടെ സെന്തില്‍കുമാറിനെതിരെയും മത്സരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തമിഴ്നാട്ടിലെ ഒരു സീറ്റില്‍ മത്സരിച്ചേക്കുമെന്ന നിലയില്‍ പോലും ചര്‍ച്ചകള്‍ ഉയര്‍ത്തിയാണ് ദ്രാവിഡ മണ്ണില്‍ ചുവടുറപ്പിക്കാന്‍ ബിജെപി ശ്രമിച്ചത്.

ദ്രാവിഡ വികാരം ഉറച്ച തമിഴ് മണ്ണില്‍ പതിയെ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടാനായതും ഈ നിലമൊരുക്കലിന്റെ വിജയമാണെന്നാണ് വിലയിരുത്തല്‍. നാഗര്‍കോവില്‍, തിരുന്നല്‍വേലി, മൊടക്കുറിച്ചി, കോയമ്പത്തൂര്‍ സൗത്ത് എന്നീ സീറ്റുകളാണ് ബിജെപി വിജയിച്ചത്. പല മണ്ഡലങ്ങളിലും ഡിഎംകെയുടെ അപ്രമാദിത്യത്തെ വെല്ലുവിളിക്കാനും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിഞ്ഞു.

ഇതില്‍ മൊടക്കുറിച്ചിയിലെ ജയം ബിജെപിക്ക് നല്‍കിയ ആത്മവിശ്വാസവും ചെറുതല്ല. സേലം ജില്ലയില്‍ പെരിയാര്‍ ഇ വി രാമസ്വാമി നായിക്കറുടെ ജന്മനാട്ടില്‍ നേടിയ മുന്നേറ്റം തമിഴ്നാട്ടിലെ വിവിധ മേഖലകളിലേക്കുള്ള ബിജെപിയുടെ കടന്നു കയറ്റത്തിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെട്ടത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തമിഴ്നാട്ടില്‍ ബിജെപിക്ക് കാര്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്താനാകില്ലെന്നാണ് പുതിയ സര്‍വ്വേയിലൂടെ കണക്കുകൂട്ടുന്നത്. ഭാഷാപരമായ കാരണങ്ങള്‍ മുതല്‍ സാമൂഹിക അടിത്തറവരെ ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രധാനമന്ത്രി മോദിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സാധാരണ ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല എന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതും.

tamilndu exit poll