tamilnadu accident
തമിഴ്നാട്ടില്‍ ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.കരിങ്കല്ലുമായി പോയ ലോറിയെ സ്വകാര്യ സ്ലീപ്പര്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. തുടര്‍ന്ന് പിന്നില്‍ വന്നിരുന്ന സര്‍ക്കാര്‍ ബസ് സ്വകാര്യ ബസില്‍ ഇടിച്ചു കയറുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
