മെഡിക്കല്‍ പ്രവേശനത്തിനായി എഴുതുന്ന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടില്‍ നിര്‍ത്തലാക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല.
തമിഴ്‌നാട് നിയമസഭ 2021,2022 വര്‍ഷങ്ങളില്‍ രണ്ടു തവണ പാസാക്കിയ ബില്ല്, പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലായിരുന്നു. ഇപ്പോള്‍ ആ ബില്ലിനെ നിരസിച്ചു എന്ന വാര്‍ത്ത വന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു. രാഷ്ട്രപതിയുടെ ഈ തീരുമാനം ഫെഡറലിസത്തിന്റെ ഇരുണ്ട അദ്ധ്യായമാണെന്നും, തമിഴ് ജനതയുടെ താല്‍പര്യങ്ങളെ കേന്ദ്രം പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9ന് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്നും, നീറ്റ് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.