ലോക ചെസ് ചാംപ്യൻഷിപ്പ്;ഗുകേഷിനു അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

​ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നൽകിയെന്നു സ്റ്റാലിൻ വ്യക്തമാക്കി.

author-image
Subi
Updated On
New Update
tamil

ചെന്നൈ:ലോക ചെസ് ചാംപ്യഷിപ്പിൽജേതാവായി ചരിത്രമെഴുതി ഡി ​ഗുകേഷിനു പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ​നേട്ടത്തിനുള്ളപ്രോത്സാഹനമായിതാരത്തിന് സർക്കാർ 5 കോടി രൂപ നൽകാനാണ്സർക്കാരിന്റെതീരുമാനം. സാമൂഹിക മാധ്യമത്തിലൂടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

ഫൈനലിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ​ഗുകേഷ്നേട്ടംകൈവരിച്ചത്. മത്സരത്തിൽവിജയിച്ചതോടെഗുകേഷിനു 12 കോടിയോളംരൂപസമ്മാനമായിലഭിച്ചിരുന്നു.പിന്നാലെയാണ്മാതൃസംസ്ഥാനമായതമിഴ്‌നാടിന്റെ പ്രഖ്യാപനം.ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരൻ സ്വന്തമാക്കിയിരുന്നു.

 വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായും ​ഗുകേഷ് മാറി.​ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നൽകിയെന്നു സ്റ്റാലിൻ വ്യക്തമാക്കി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.

14ാം ​ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ്ഗുകേഷിനെനേട്ടത്തിലേക്ക്നയിച്ചത് . ഡിങ് ലിറൻ വരുത്തിയ പിഴവ് മുതലെടുക്കാൻ ​ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ​ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ഇതോടെയാണ് 7.5 എന്ന മാന്ത്രിക സംഖ്യ തൊടാൻതാരത്തിനായത്. ഒപ്പം ലോക കിരീടവും.

Mk Stalin D Gukesh