ഡിഎംകെയെ പൂട്ടുമോ വിജയ്?, നീക്കം തുടങ്ങി

ടിവികെ നേതാവും നടനുമായ വിജയ് തിരഞ്ഞെടുപ്പില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നും സര്‍വേയില്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അര്‍ഹതയുള്ള രണ്ടാമത്തെ നേതാവ് വിജയ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്

author-image
Biju
New Update
vijay

ചെന്നൈ: ഡിഎംകെ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്നും ലൊയോള കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) നടത്തിയ സര്‍വേ റിപ്പോര്‍ട്ട്. അതേ സമയം, ടിവികെ നേതാവും നടനുമായ വിജയ് തിരഞ്ഞെടുപ്പില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നും സര്‍വേയില്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അര്‍ഹതയുള്ള രണ്ടാമത്തെ നേതാവ് വിജയ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഐപിഡിഎസിന്റെ ആദ്യ സര്‍വേയില്‍ രണ്ടാം സ്ഥാനത്തു പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ.പളനിസാമിയായിരുന്നു. എന്നാല്‍, പുതിയ സര്‍വേയില്‍ എടപ്പാടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഡിഎംകെ എംപി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അഞ്ചാം സ്ഥാനത്തും എത്തി. ടിവികെയുടെ വരവോടെ രാഷ്ട്രീയ രംഗത്തു പ്രകടമായ മാറ്റമുണ്ടായെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.

ടിവികെയുടെ വരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക ഡിഎംകെയെയാണെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തൊട്ടുപിന്നാലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ), അണ്ണാഡിഎംകെ എന്നിവയായിരിക്കും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന യുവ നേതാക്കളുടെ വിഭാഗത്തില്‍ വിജയ് ആണ് ഒന്നാമത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിന്‍ മൂന്നാം സ്ഥാനത്തും എന്‍ടികെ നേതാവ് സീമാന്‍ നാലാം സ്ഥാനത്തുമാണ്. 234 നിയമസഭാ മണ്ഡലങ്ങളിലെ 81,375 പേരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു സര്‍വേ നടത്തിയത്.