ടാറ്റ മോട്ടോഴ്‌സ് ജാഗ്വാർ ലാൻഡ് റോവർ പാസഞ്ചർ കാർ നിർമ്മാണ പ്‌ളാന്റ് പ്രവർത്തനം ആരംഭിച്ചു

9000 കോടി രൂപ ചെലവിൽ ടാറ്റ മോട്ടോഴ്‌സ് തമിഴ്‌നാട്ടിലെ  റാണിപ്പെട്ടിൽ ആരംഭിച്ച ജാഗ്വാർ ലാൻഡ് റോവർ പാസഞ്ചർ കാർ നിർമ്മാണ പ്‌ളാന്റ് പ്രവർത്തനം തുടങ്ങി.

author-image
Devina
New Update
tatan

ചെന്നൈ: 9000 കോടി രൂപ ചെലവിൽ ടാറ്റ മോട്ടോഴ്‌സ് തമിഴ്‌നാട്ടിലെ  റാണിപ്പെട്ടിൽ ആരംഭിച്ച ജാഗ്വാർ ലാൻഡ് റോവർ പാസഞ്ചർ കാർ നിർമ്മാണ പ്‌ളാന്റ് പ്രവർത്തനം തുടങ്ങി.

ജെഎൽആർ ബ്രാൻഡിലെ അടുത്തതലമുറ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമ്മിച്ചു പുറത്തിറക്കും. ആഢംബര എസ്‌യുവി റേഞ്ച് റോവർ ഇാേക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എൻ.ചന്ദ്രശേഖരനും ചേർന്ന് പുറത്തിറക്കി.

 7 വർഷത്തിനുള്ളിൽ 2,50,000 വാഹനങ്ങൾ നിർമ്മിക്കുകയാണ് പദ്ധതി. പ്‌ളാന്റിൽ 5000 പേർക്കു തൊഴിലവസരം ലഭിക്കും.

കയറ്റുമതിക്കുള്ള വാഹനങ്ങളും നിർമ്മിക്കും. കർണാടകയിലെ ധാർവാഡിനുശേഷം ടാറ്റ മോട്ടോഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ നിർമ്മാണ യൂണിറ്റാണിത്.