ആന്ധ്രയില്‍ ജഗന് തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ തിരിച്ചുവരവ്

ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിനു പുറത്തേക്ക് പോകുന്നു.

author-image
Rajesh T L
New Update
andhra
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിനു പുറത്തേക്ക് പോകുന്നു.

ആകെ 175 സീറ്റുകളില്‍ 149 സീറ്റുകളിലും എന്‍ഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ടിഡിപിയും 17 സീറ്റുകളില്‍ പവന്‍ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 

20 സീറ്റുകളില്‍ മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലീഡുള്ളത്. നിലവില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ലീഡില്ല.

2019ല്‍ 151 സീറ്റുകള്‍ നേടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടിയത്. 

 

 

andhra pradesh loksabha election results