ജോലി സമ്മർദം നേരിടാൻ വീട്ടിൽനിന്ന് പഠിപ്പിക്കണം; വിചിത്രവാദവുമായി നിർമല സീതാരാമൻ

ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു

author-image
Anagha Rajeev
New Update
NIRMALA SITHARAMAN AND ANNA SEBASTAIN
Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: ജോലി സമ്മർദത്തെ തുടർന്ന് പൂനെയിലെ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രവാദവുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നിരിക്കെയാണ് വിചിത്ര നിലപാടുമായി കേന്ദ്ര ധനമന്ത്രി രം​ഗത്തെത്തിയത്.

ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ എന്നും നിർമല സീതാരാമൻ പറഞ്ഞു. ചെന്നൈയിലെ സ്വകാര്യ കോളജിൽ നടന്ന പരിപാടിയിലായിരുന്നു പരാമർശം. കൊച്ചി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റ്യൻ ജൂലൈ 21നാണ് കുഴഞ്ഞുവീണ് മരിച്ചത്. അമിത ജോലിഭാരവും സമ്മർദവും വിശ്രമമില്ലായ്മയും മൂലമാണ് അന്ന മരിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.

anna sebastain nirmala sitharaman