ഗുവാഹത്തി: അസമിലെ ശിവസാഗറില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ കുത്തിക്കൊന്നു. യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയത് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ രാജേഷ് ബറുവയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തലേ ദിവസം അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വഴക്കുപറഞ്ഞിരുന്നു. മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥിയെ ഇറക്കി വിടുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
