വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ സ്‌കൂളിലെത്തി കൊലപ്പെടുത്തി

മല്ലിപട്ടണം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക രമണി(26)യാണ്  കൊല്ലപ്പെട്ടത്. ചിന്നമണൈ സ്വദേശി മാധന്‍(30) അറസ്റ്റിലായി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

author-image
Prana
New Update
thanjavur murder

മാധന്‍, രമണി

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മല്ലിപട്ടണം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക രമണി(26)യാണ്  കൊല്ലപ്പെട്ടത്. ചിന്നമണൈ സ്വദേശി മാധന്‍(30) അറസ്റ്റിലായി. 
ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ച രമണിയെ സ്‌കൂളിലെ സ്റ്റാഫ് റൂമില്‍വച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിനിടെ കൈയില്‍ കരുതിയ കത്തി കൊണ്ട് യുവാവ് അധ്യാപികയുടെ കഴുത്തറുത്തു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ പട്ടുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്നും ഇത്തരം സംഭവങ്ങള്‍ അസഹനീയമാണെന്നും വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് തന്റെ എക്‌സ് പേജില്‍ കുറിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പാണ് രമണി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.

Thanjavur murder teacher