/kalakaumudi/media/media_files/2025/07/22/air-india-2025-07-22-10-59-06.jpg)
ന്യൂഡല്‍ഹി : റണ്‍വേയിലൂടെ മുന്നോട്ടു നീങ്ങിയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി.ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എഐ2403 എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്.തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു വിമാനം പുറപ്പേടേണ്ടിയിരുന്നത്.എന്നാല്‍, സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ അനുസരിച്ച് പൈലറ്റുമാര്‍ ടേക്ക് ഓഫ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.