സാങ്കേതിക തകരാര്‍: പ്രോബ 3 വിക്ഷേപണം മാറ്റിവച്ചു

പിഎസ്എല്‍വി സി59 ന്റെ സഹായത്തോടെയായിരുന്നു ഉച്ചയ്ക്ക് 3.12 ഓടെ വിക്ഷേപണത്തിന് ശ്രമിച്ചത്. എന്നാല്‍ ഐഎസ്ആര്‍ഒ റോക്കറ്റിലെ തകരാര്‍ കണ്ടത്തിയതോടെ വിക്ഷേപണം മാറ്റി

author-image
Prana
New Update
proba 3

സൂര്യന്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ 3 ദൗത്യപേടകത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിന് പിന്നാലെയാണു വിക്ഷേപണം മാറ്റിവച്ചത്. പിഎസ്എല്‍വി സി59 ന്റെ സഹായത്തോടെയായിരുന്നു ഉച്ചയ്ക്ക് 3.12 ഓടെ വിക്ഷേപണത്തിന് ശ്രമിച്ചത്. എന്നാല്‍ ഐഎസ്ആര്‍ഒ റോക്കറ്റിലെ തകരാര്‍ കണ്ടത്തിയതോടെ വിക്ഷേപണം മാറ്റി വെക്കുകയായിരുന്നു. 4.08ന് ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് 1 മണിക്കൂര്‍ മുന്‍പായാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. പകരം സാങ്കേതിക തകരാര്‍ പരിഹരിച്ച് നാളെ വൈകിട്ട് 4.12ന് വിക്ഷേപണം നടത്തും.
സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചു മറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കുന്നതിനാണ് പ്രോബ 3 പേടകം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിസി 59 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ. ഒക്യുല്‍റ്റര്‍, കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍. 550 കിലോയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം.
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് കൊറോണ എന്ന പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്നതാണ് ദൗത്യം. നേരത്തെ പ്രോബ 1 , പ്രോബ 2 ദൗത്യ പേടകങ്ങളും ഐഎസ്ആര്‍ഒ തന്നെയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കായി വിക്ഷേപണം നടത്തിയത്. 2001ലും 2009ലും ആയിരുന്നു ഈ ദൗത്യങ്ങള്‍. 1680 കോടിരൂപ ചെലവുള്ള മൂന്നാം ദൗത്യത്തിന്റെ കാലാവധി രണ്ടുവര്‍ഷമാണ്.

postponed ISRO satellite isro