സ്‌കൂളിലെത്തിയ 17 കാരി പ്രസവിച്ചു; ബന്ധു അറസ്റ്റിൽ

കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോൾ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

author-image
Vishnupriya
New Update
sexual assault

ചെന്നൈ: സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിൽ നാമക്കൽ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോൾ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾ അറിയുന്നത്. വൈകാതെ പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് പെൺകുട്ടി പറയുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ബന്ധുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

pocso CHENNAI