/kalakaumudi/media/media_files/2025/07/01/hydrabad-explosion-2025-07-01-15-51-52.png)
ഹൈദരാബാദ്: തെലങ്കാനയിലെ ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായി നിരവധിപേര്‍ മരിച്ച സംഭവത്തില്‍ യൂണിറ്റ് സ്‌പ്രേ ഡ്രയര്‍ മെഷീനിലുണ്ടായ താപനില വര്‍ദ്ധനവാണ് കാരണമെന്ന് സംശയം.സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, സ്‌പ്രേ ഡ്രയറില്‍ വന്‍തോതില്‍ താപനില ഉയര്‍ന്നതാണ് മൈക്രോക്രിസ്റ്റലിന്‍ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിലെ സ്‌ഫോടനത്തിന് കാരണമെന്ന് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്ന് നിലകളുള്ള കെട്ടിടം നിലംപൊത്തി.സിഗാച്ചി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ലോകത്തെ മൈക്രോക്രിസ്റ്റലിന്‍ സെല്ലുലോസിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നാണ്.മരുന്ന് വ്യവസായത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു എക്സിപിയന്റാണ് എംസിസി.ഫാക്ടറിയില്‍ 189 ജീവനക്കാരുണ്ടായിരുന്നു, സ്‌ഫോടനത്തില്‍ 30-ലധികം പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.