/kalakaumudi/media/media_files/2025/04/05/xJRicNhC43yKeqEBzqoB.jpg)
മുംബൈ:റെസ്‌ക്യൂ ഫൗണ്ടേഷനിലേക്ക് ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷന്റെ(TWWO MH-GOA)കരുതലും കാരുണ്യവും.1993 -ൽ ത്രിവേണി ബാലകൃഷ്ണ ആചാര്യ സ്ഥാപിച്ച റെസ്‌ക്യൂ ഫൗണ്ടേഷൻ, മനുഷ്യക്കടത്തിന് ഇരയായവരെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്നു. റെസ്ക്യൂ ഫൗണ്ടേഷൻ രക്ഷപ്പെടുത്തിയ സ്ത്രീകളുടെ പരിചരണത്തിനും ക്ഷേമത്തിനു മാണ് ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ (TWWO MH -GOA)നേതൃത്വത്തിൽ വാട്ടർ ഡിസ്പെൻസറുകൾ, പലചരക്ക് സാധനങ്ങൾ, പാദരക്ഷകൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയവ സംഭാവന നിൽകിയത്.TWWO (MH & GOA)സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ ഉർവ്വശി മക്കാർ നേതൃത്വം നൽകി.