ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍(35) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ നിതിന്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
'ദാദിഗിരി 2' എന്ന റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ് നിതിന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്‌സ്‌വില്ലയുടെ അഞ്ചാം സീസണിലും നിതിന്‍ മത്സരാര്‍ഥിയായെത്തി. ക്രൈം പട്രോള്‍, സിന്ദഗി ഡോട്ട് കോം, ഫ്രണ്ട്‌സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സബ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'തേരാ യാര്‍ ഹൂം മേം' എന്ന പരമ്പരയിലാണ് അവസനമായി അഭിനയിച്ചത്.
നിതിന്റെ മരണവാര്‍ത്ത അറിയിച്ച് സഹതാരം വിഭൂതി താക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് സൂചന നല്‍കുന്ന തരത്തിലാണ് ഈ പോസ്റ്റ്. 'ഏറെ സങ്കടത്തോടെയും ഞെട്ടലോടെയുമാണ് ഞാന്‍ മരണവാര്‍ത്ത കേട്ടത്. എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കാനും നേരിടാനുമുള്ള കരുത്ത് താങ്കള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങളുടെ ശരീരംപോലെ മാനസികമായും നിങ്ങള്‍ ശക്തനായിരിക്കുമെന്ന് ഞാന്‍ കരുതി'-വിഭൂതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിതിനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നടന്‍ സുദീപ് സാഹിറും സായന്തനി ഘോഷും നിതിന്റെ വിയോഗവാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'തേരാ യാര്‍ ഹൂം മേം' എന്ന പരമ്പരയില്‍ നിതിന്റെ സഹതാരങ്ങളാണ് ഇരുവരും.