/kalakaumudi/media/media_files/2025/12/06/supreem-court-2025-12-06-10-51-32.jpg)
ന്യൂഡൽഹി: സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹകരണ ബാങ്കുകളെ പിന്തുണയ്ക്കാൻ ക്ഷേത്രത്തിന്റെ വരുമാനം വിനിയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
തിരുനെല്ലി ക്ഷേത്ര ദേവസ്വത്തിന് നിക്ഷേപങ്ങൾ തിരികെ നൽകണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് വിവിധ സഹകരണ ബാങ്കുകൾ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ബാങ്കിനെ രക്ഷിക്കാൻ ക്ഷേത്ര പണം ഉപയോഗിക്കണോ? ഒരു സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതിന് പകരം പരമാവധി പലിശ നൽകാൻ കഴിയുന്ന ഒരു ദേശസാൽകൃത ബാങ്കിലേയ്ക്ക് പോകണമെന്ന് നിർദേശിക്കുന്നതിൽ എന്താണ് തെറ്റെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ക്ഷേത്ര പണം ദൈവത്തിന്റേതാണ്. അതിനാൽ പണം സംരക്ഷിക്കുകയും ക്ഷേത്രത്തിന്റെ താൽപ്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും വേണം, അത് ഒരു സഹകരണ ബാങ്കിന്റേ വരുമാനത്തിലോ നിലനിൽപ്പിനോ ഒരു സ്രോതസായി കണക്കാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
