/kalakaumudi/media/media_files/2025/05/19/qkpWB6flE8hNVErU1cDt.webp)
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ പിടികൂടി. പിടിയിലായവരുടെ പക്കൽ നിന്നും രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 വെടിയുണ്ടകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തു.
ഷോപ്പിയാൻ (ജമ്മു കാശ്മീർ): ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ (ടെററിസ്റ്റ് അസോസിയേറ്റ്സ്) പിടികൂടി. ഡികെ പോറ പ്രദേശത്ത് നിന്ന് ഇവരെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) ഷോപിയാൻ, സിആർപിഎഫ് 178 ബറ്റാലിയൻ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് ഇവരെ കുടുക്കിയത്.
ഇവരുടെ പക്കൽ നിന്ന് രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 വെടിയുണ്ടകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തു. ഷോപിയാൻ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിലെ നിയമവിരുദ്ധവും അട്ടിമറിപരവുമായ പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇത് ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കുന്നു.
കഴിഞ്ഞയാഴ്ചയും ഷോപ്പിയാനിൽ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മെയ് 13 ന് ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കെല്ലറിലെ ഷുക്രൂ വനമേഖലയിൽ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള മൂന്ന് തീവ്രവാദികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വനത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.