കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം; സൈനികക്യാമ്പിന് നേര്‍ക്ക് വെടിവെപ്പ്

അതേസമയം കുല്‍ഗാമില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഭീകരനെ കൂടി വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

അതേസമയം കുല്‍ഗാമില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഭീകരനെ കൂടി വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികരും വീരമൃത്യു വരിച്ചു. മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

Terrorist attack