/kalakaumudi/media/media_files/2025/04/26/3VPImfKWXrX4GXm4M62z.jpg)
താനെ:പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അനുശോചനം രേഖപ്പെടുത്താനായി താനെ വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഹിൽ ഗാർഡൻ സൊസൈറ്റി അങ്കണത്തിൽ ഏപ്രിൽ 25 ന് ഹിൽ ഗാർഡൻ നിവാസികൾ മെഴുകുതിരി തെളിയിച്ച് മൗനപ്രാർത്ഥന നടത്തി അനുശോചനം അറിയിച്ചു.
ദുഃഖത്തിൽ പങ്കുചേരാനായി നൂറിലധികം പേരും അനവധി വഴിയാത്രക്കാരും നിശബ്ദ പ്രാർത്ഥനയിൽ ഒത്ത് ചേർന്നു. ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS) എന്ന രജിസ്റ്റേർഡ് സേവന സംഘടനയുടെ നേതൃത്വത്തിൽ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശശി കുമാർ നായർ നേതൃത്വം നൽകി